ഷിരൂരിൽ പ്രതീക്ഷ; അർജുന്റെ ലോറി അരികെയോ..?

കർണാടക: അർജുനായുള്ള തിരച്ചിലിൽ അർജുന്റെ ലോറിയായ ഭാരത് ബെൻസിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാ​ഗം ഡ്രഡ്ജിങ്ങിൽ കണ്ടെത്തി. കണ്ടെത്തിയത് അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ​ഗാർഡ് ആണെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.
നേരത്തെ അർജുന്റെ ലോറിയിലെ മരത്തടികളും കയറും കണ്ടെത്തിയിരുന്നു.

നാവികസേന അടയാളപ്പെടുത്തിയ പോയിന്റ് 2 വിൽ നടന്ന തെരച്ചിലിലാണ് കയറുൾപ്പെടെയുള്ളവ കണ്ടെത്തിയത്
ഇതേ പോയിന്റിൽ നടത്തിയ തെരച്ചിലിൽ ലക്ഷ്മണന്റെ ചായക്കടയുടെ ഷീറ്റും സ്കൂട്ടറും കണ്ടെത്തിയിരുന്നു. ഇന്ന് വസ്ത്ര ഭാഗങ്ങളും ഒരു തോൾ സഞ്ചിയും ലഭിച്ചിട്ടുണ്ട്. പക്ഷെ ഇത് ആരുടേതെന്നത് സംബന്ധിച്ച് വ്യക്തതയില്ല

കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ അസ്ഥിയുടെ ഭാഗം കണ്ടെത്തിയിരുന്നു. ഇത് ഡിഎൻഎ പരിശോധനയ്ക്കായി ഐഎഫ്എസ്എല്ലിലേക്ക് അയക്കും. ഫലം ലഭ്യമാകാൻ അഞ്ച് ദിവസത്തോളം സമയം എടുക്കും. മനുഷ്യന്റെതാണോ മൃഗങ്ങളുടെ അസ്ഥിയുടെ ഭാഗമാണോ എന്ന കാര്യത്തിൽ തീർപ്പ് കൽപ്പിക്കുന്നതും ലാബിലെ പരിശോധന ഫലം വന്ന ശേഷം മാത്രമാകും. നേരത്തെ തന്നെ, കാണാതായ ആളുകളുടെ ബന്ധുക്കളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതുമായാണ് ഒത്തു നോക്കുക