ബെംഗളൂരുവിലെ ബസ് അപകടം: കോഴിക്കോട് സ്വദേശി മരിച്ചു

ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന എസി സ്ലീപ്പര്‍ ബസാണ്
ഇന്ന് പുലര്‍ച്ചെ ബെംഗളൂരു- മൈസൂരു പാതയില്‍ ഹൊസൂര്‍ ബിലിക്കരയ്ക്ക് സമീപം
അപകടത്തില്‍പ്പെട്ടത്. രാമനാട്ടുകര സ്വദേശി ഫ്രാങ്ക്‌ളിന്റെ മകന്‍ അമല്‍ ഫ്രാങ്ക്‌ളിന്‍(22) ആണ് മരിച്ചത്. അമലിന്റെ സഹോദരന്‍ വിനയിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്

എസ്‌കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ട് തവണ ബസ് മറിഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു