വീട്ടിലെ സിമ്മിങ് പൂളിൽ വീണ് 3 വയസ്സുകാരൻ മരിച്ചു

അവധി ആഘോഷിക്കുന്നതിന് വേണ്ടി കുടുംബ വീട്ടിലെത്തിയ മൂന്ന് വയസുകാരൻ വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു. കൊച്ചി കോതമംഗലം പൂവത്തം ചോട്ടിൽ ജിയാസിൻ്റെ മകനായ അബ്രാം സെയ്ത്താണ് മരിച്ചത്. അവധിക്കാല മായതിനാൽ കോതമംഗലം ചെറുവട്ടൂരിലുള്ള ജിയാസിൻ്റെ സഹോദരൻ്റെ വീട്ടിലെത്തിയതായിരുന്നു കുടുംബം.

കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനകത്തുള്ള സ്വിമ്മിംഗ് പൂളിൽ കണ്ടെത്തുകയായിരുന്നു. അവശനിലയിലായിരുന്ന കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്.