ദിവസേന 16,500 കലോറി ഭക്ഷണം കഴിക്കുന്ന ബോഡിബിൽഡർക്ക് ദാരുണാന്ത്യം.. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം

മിൻസ്ക്:  ദിവസേന 108 സൂഷിയും 2.5 കിലോ ഇറച്ചിയുമുൾപ്പെടെ 7 തവണ ഭക്ഷണം കഴിച്ചിരുന്ന ബോഡിബിൽഡർ ഇല്യ ഗോലോ യെംഫിചിക്കിന് 36ാം വയസിൽ ദാരുണാന്ത്യം സംഭവിച്ചു. ബെലാറസിലെ പ്രമുഖനായ ബോഡിബിൽഡറാണ് ഇല്യ യെംഫിചിക്ക് . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശരീരത്തിൻ്റെ വലിപ്പത്തിൻ്റെ പേരിലും അപാരമായ കരുത്തിൻ്റെ പേരിലും സമൂഹ മാധ്യമങ്ങളിൽന നിരവധിയാളുകൾ ഫോളോ ചെയ്യുന്നയാളാണ് ഇല്യ ഗോലേം.

ബോഡിബിൽഡിംഗ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നില്ലെങ്കിലും ട്രെയിനിംഗ് വീഡിയോയിലൂടെയായാണ് ഇല്യ ഗോലെം പ്രേക്ഷകരുടെ ആരാധനാ പാത്രമായത്. ഒരു ദിവസം 108 സൂഷി, 2.5 കിലോ സ്റ്റീക്ക് അടക്കം ഏഴ് തവണയായി 16500 കലോറി ഭക്ഷണമാണ് ഇല്യ ഗോലേം കഴിച്ചിരുന്നത്. ആറടിയും 1 ഇഞ്ചും ഉയരമുള്ള ഇല്യ ഗോലേമിന് 65 ഇഞ്ച് ചെസ്റ്റും 25 ഇഞ്ച് ബൈസെപ്സും ഉണ്ട്.

ഒരു പുഷ് അപ് പോലും കൃത്യമായി ചെയ്യാൻ കഴിയാതിരുന്ന 70 കിലോ ഭാരമുള്ള കൗമാരക്കാരനില്‍ നിന്നായിരുന്നു നിരന്തമായ പരിശീലനത്തിലൂടെയും നിയന്ത്രണത്തിലൂടെയും ദിവ്യൂട്ടൻ്റ് എന്ന രീതിയിലേക്ക് ഇല്യ ഗോലേം എത്തിയത്. ദി മ്യൂട്ടൻ്റ് എന്ന പേരിലും 30 എൽ ബി എസ് ബീസ്റ്റ് എന്ന പേരിലുമായിരുന്നു ഇല്യ ഗോലേം അറിയപ്പെട്ടിരുന്നത്.

സെപ്തംബർ 6 നായിരുന്നു ഇല്യ ഗോലേക്ക് ഹൃദയാഘാതം ഉണ്ടായത്. ആശുപത്രിയിലക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. ഹൃദയത്തിൻ്റെ പ്രവർത്തനത്തിൽ പുരോഗതി ഉണ്ടാക്കാനായെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.