ശസ്ത്രക്രിയക്കിടെ മൊബൈലില്‍ നോക്കി രോഗി ; പിന്നീട് സംഭവിച്ചത്

ശസ്ത്രക്രിയ നടക്കുമ്പോള്‍ എഴുതിയും മൊബൈലിൽ മുഴുകിയും രോഗി. ട്യൂമർ വിജയകരമായി നീക്കം ചെയ്ത് ഡോക്ടമാരുടെ സംഘം. യുപി ലക്‌നോവിലെ ചക് ഗഞ്ചാരിയയിലെ കല്യാൺ സിങ്ങ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയാണ് വിജയം കൈവരിച്ചത്. ലക്നൗ സ്വദേശിയായ ഹരിശ്ചന്ദ്ര പ്രജാപതി (56) കടുത്ത തലവേദനയെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നത്. ബ്രെയിൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയതോടെ പക്ഷാഘാത സാധ്യതയെക്കുറിച്ച് ഡോക്ടർമാർ മുന്നറിയിപ്പു നൽകി. ഇതോടെയാണ് പ്രജാപതിയുടെ കുടുംബം കല്യാൺ സിങ്ങ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സ തേടുന്നത്.

ലോക്കൽ അനസ്തേഷ്യ മാത്രം നൽകിയായിരുന്നു ശസ്ത്രക്രിയ. ഇതിനാൽ രോഗി ഉണർന്നിരുന്നു . ബോധാവസ്ഥയിൽ ശസ്ത്രക്രിയക്കിടെ കൈകാലുകൾ ഇയാൾ ചലിപ്പിച്ചിരുന്നു. ഇത് രോഗിയുടെ മസ്തിഷ്കത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാനും കയ്യിലേക്കും കാലിലേക്കുമുള്ള നാഡികളെ നിയന്ത്രിക്കുന്ന ഞരമ്പുകളെ ബാധിക്കാതെ ട്യൂമർ സുരക്ഷിതമായി നീക്കം ചെയ്യാനും സഹായിച്ചു. അവേക്ക് ക്രിനിനയോട്ടമി എന്നറിയപ്പെടുന്ന ഈ രീതി മസ്തിഷ്കത്തിൽ ശസ്ത്രക്രിയയ്ക്കിടെയുണ്ടാകുന്ന മാറ്റങ്ങൾ അപ്പോൾ തന്നെ നിരീക്ഷിക്കാൻ സഹായിക്കുന്നു.