വിഷ്ണു കാണാമറയത്തുണ്ട്! ഫോൺ എടുത്തിട്ടും മിണ്ടിയില്ല

മലപ്പുറം: പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് തമിഴ്നാട്ടിലെ കൂനൂരിലുള്ളതായി സൂചന. ഊട്ടിക്കടുത്ത് കൂനൂരിൽ മൊബൈൽ ലൊക്കേഷൻ കാണിച്ചതായി വിവരം ലഭിച്ചു. സഹോദരി വിളിച്ചപ്പോൾ വിഷ്ണു ഫോ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്‌തെന്ന് സഹോദരി പറഞ്ഞു. മലപ്പുറത്തുനിന്ന് എത്തിയ പൊലീസ് സംഘം തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ അന്വേഷണം തുടരുകയാണ്.

വിവാഹദിവസത്തിന് തലേന്നാണ് വിഷ്ണുജിത്തിനെ കാണാതെയായത്. വിവാഹ ദിവസവും കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പാലക്കാടുള്ള സുഹൃത്തിന്റെ കയ്യിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങി തിരികെ പോയതായാണ് ബന്ധുക്കൾക്ക് ലഭിച്ച അവസാന വിവരം. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് കോയമ്പത്തൂരിലേക്കുള്ള ബസില്‍ വിഷ്ണു കയറിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്നേക്ക് ആറുദിവസമായി വിഷ്ണുജിത്തിനെ കാണാതായിട്ട്.