സുനിതയും വില്‍മറുമില്ലാതെ സ്റ്റാർലൈനർ സുരക്ഷിതമായി മടങ്ങിയെത്തി

ന്യൂയോർക്ക്: സാങ്കേതിക തകരാര്‍ കാരണം മടങ്ങിവരവ് വൈകിയ ബോയിംഗിന്റെ സ്റ്റാർലൈനർ പേടകം സുരക്ഷിതമായി ഭൂമിയിൽ ഇറങ്ങി. ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിനു സമീപമാണ് പേടകം ലാൻഡ് ചെയ്തത്. ആറ് മണിക്കൂർ സമയം എടുത്താണ് മടക്കയാത്ര പൂർത്തിയാക്കിയത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. മൂന്നു മാസമായി ബഹിരാകാശ നിലയത്തില്‍ ഡോക് ചെയ്തിരിക്കുകയായിരുന്നു പേടകം. സുനിത വില്യംസും ബുച്ച് വില്‍ മോറും ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങി വരേണ്ടത് ഈ പേടകത്തിലായിരുന്നു. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ അപകടം ഒഴിവാക്കാന്‍ ആളില്ലാതെയാണ് പേടകം തിരിച്ചെത്തിച്ചത്. സ്റ്റാർലൈനർ പേടകം സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിന്റെ വീഡിയോ നാസ പുറത്ത് വിട്ടിട്ടുണ്ട്

പത്ത് ദിവസത്തെ ദൗത്യത്തിനായാണ് ജൂണ്‍ അഞ്ചിന് വില്‍മോറും സുനിതയും ബഹിരാകാശത്തേക്ക് പോയത്. സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ മൂന്നിടത്ത് ഹീലിയം ചോര്‍ച്ചയുണ്ടായി. കൂടാതെ പേടകത്തിന്‍റെ സഞ്ചാരം സുഗമമാക്കുന്ന ത്രസ്റ്ററുകള്‍ പണി മുടക്കി. ഇത് പരിഹരിക്കാന്‍ ശ്രമിച്ചിട്ടും സാധ്യമായിരുന്നില്ല. ഇവരുടെ തുടര്‍ന്ന് മടക്കയാത്ര പല തവണ മാറ്റി വെച്ചു. ഒടുവില്‍ മറ്റൊരു പേടകമായ സ്പേസ് എക്സ് പേടകത്തില്‍
ഫെബ്രുവരി മാസം
ഇരുവരെയും ഭൂമിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതു വരെ ഇവര്‍ ബഹിരാകാശത്ത് തുടരേണ്ടി വരും