വിമാനത്തിനുള്ളിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഒരു യാത്രക്കാരൻ കാരണം വലഞ്ഞത് നൂറിലേറെ യാത്രക്കാർ. വിമാനം 30,000 അടി ഉയരത്തിലെ ത്തിയപ്പോളാണ് വിമാനത്തിന്‍റെയും യാത്രക്കാരുടെയും സുരക്ഷക്ക് തന്നെ ഭീഷണി യുയര്‍ത്തി മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ പ്രശ്നങ്ങളുണ്ടാക്കിയത്. ലണ്ടനിലെ ഗാത്വിക് എയർപോർട്ടിൽ നിന്ന് ഗ്രീസിലേക്കുള്ള വിമാനമാണ് യാത്രക്കാരൻ്റെ മോശം പെരുമാറ്റം മൂലം ജർമനിയിലിറക്കിയത്. ഈസി ജെറ്റിൻ്റെ A320 ഫ്ലൈറ്റിലായിരുന്നു സംഭവം.
വിമാനം പറക്കുന്നതിനിടെ സ്വാഭാവികമായി ഉണ്ടായ കുലുക്കത്തെ തുടർന്ന് മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ ക്ഷുഭിതനാവുകയായിരുന്നു. സീറ്റിൽ നിന്ന് എഴുന്നേറ്റ ഇയാൾ കോക്പിറ്റിനകത്ത് കടന്നു കൂടാന്‍ ശ്രമിച്ചു. പൈലറ്റിനെ അസഭ്യം പറയുകയും എക്സിറ്റ് ഡോര്‍ നശിപ്പിക്കുകയും ചെയ്തു. ഏറെ നേരം ഇയാൾ വിമാനത്തിനുള്ളിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചതിനാൽ വിമാനം മ്യൂണിച്ച് എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.
വിമാനത്തിൽ നിന്നും വിവരമറിയച്ചതിനെ തുടർന്ന് ജര്‍മ്മന്‍ പൊലീസെത്തി ഇയാളെ പിടികൂടി. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കിയ ശേഷം ഹോട്ടലിലേക്ക് മാറ്റി. തുടര്‍ന്ന് അടുത്ത ദിവസമാണ് വിമാനം ഗ്രീസിലേക്ക് പുറപ്പെട്ടത്.