മഴ മുന്നറിയിപ്പില്‍ മാറ്റം; കണ്ണൂർ ഉൾപ്പെടെ 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. കണ്ണൂർ ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

വടക്ക് കിഴക്കന്‍ അറബിക്കടലിനും പാകിസ്ഥാന്‍ തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന അസ്ന ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തുനിന്ന് അകന്നു പോകുന്നു.തുടര്‍ന്നു നാളെ രാവിലെയോടെ ചുഴലിക്കാറ്റ് തീവ്ര ന്യുനമര്‍ദമായി ശക്തി കുറയാനാണ് സാധ്യതയെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷിണം.