പാലക്കാട്; ഡോറുകള്‍ ലോക്കായ കാറിനകത്ത് ഏഴു വയസ്സുകാരന്‍ ഉറങ്ങിപ്പോയത് പരിഭ്രാന്തി പരത്തി. മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു സംഭവം. മകനെ കാറിൽ ഇരുത്തി പുല്ലിശ്ശേരി സ്വദേശികളായ രക്ഷിതാക്കള്‍ താക്കോല്‍ കാറിനുള്ളില്‍ വെച്ച് ആശുപത്രിയ്ക്ക് അകത്തേക്ക് പോകുകയായിരുന്നു. രക്ഷിതാക്കൾ തികെ എത്തുമ്പോഴേക്കും കുട്ടി കാറിൽ ഇരുന്ന് ഉറങ്ങിപ്പോയി. ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിരവധി തവണ ഡോറില്‍ തട്ടി വിളിച്ചിട്ടും കുട്ടി ഉണരാതിരുന്നതോടെ എല്ലാവരും പരിഭ്രാന്തിയിലായി
ഏറെനേരം കാര്‍ കുലുക്കി കുട്ടിയെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണരാതായതോടെ അഗ്‌നിരക്ഷാ സേനയിലും വിവരമറിയിച്ചു. ഇതിനിടെ കാറിന്റെ ഡോര്‍ തുറക്കാന്‍ മറ്റുള്ളവരുടെ സഹായവുംതേടി. അഗ്‌നിരക്ഷാ സേനക്കൊപ്പം ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍ തുടങ്ങിയവരും സഹായത്തിനായി എത്തി. പിന്നീട് 20 മിനിറ്റിനുശേഷം കാര്‍ തുറന്ന് കുഞ്ഞിനെ വിളിച്ചുണര്‍ത്തുകയായിരുന്നു