ഈ അതിഥി തൊഴിലാളി സ്പെഷ്യൽ ആണ്, മിസ്റ്റർ കേരളയായി ബംഗാളി..

നാടും വീടും വിട്ട് ജോലിക്കായി കേരളത്തിലേക്ക് ചേക്കേറിയവരാണ് അതിഥി തൊഴിലാളികൾ. അക്രമ സ്വഭാവവും ലഹരിയോടുള്ള ആസക്തിയും കാരണം പലരും അവരെ അതിഥികളായി പരിഗണിക്കാറില്ല. എന്നാൽ ഈ അതിഥി തൊഴിലാളി സ്പെഷ്യൽ ആണ്. ഇന്ന് കേരളത്തിന് അഭിമാനമാണ്. പേര് സാമ്രാട്ട് ഘോഷ്. കൂലിപ്പണിക്കായി കേരളത്തില്‍ വന്ന സാമ്രാട്ട് ബോഡി ബില്‍ഡിങ് ചാംപ്യനാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി തൃശൂരില്‍ നിര്‍മ്മാണ തൊഴിലാളിയായ ഈ ബംഗാളുകാരന്‍ ആണ് ഇന്ന് മിസ്റ്റർ കേരളയായി മാറിയത്

പതിനഞ്ചാം വയസില്‍ അച്ഛന്റെ കൂടെ കേരളത്തില്‍ വന്നതാണ് സാമ്രാട്ട് ഘോഷ്. കൂലിപ്പണിയായിരുന്നു തൊഴില്‍. ഇതിനിടെ, ഫിറ്റ്നസ് പരിശീലനത്തിന് പോയി തുടങ്ങി. പരിശീലകനായ അഖില്‍, സാമ്രാട്ട് ഘോഷിന്റെ കഴിവ് തിരിച്ചറിയുകയും ശരീര സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുക്കാന്‍ പാകത്തില്‍ പരിശീലിപ്പിക്കുകയും ചെയ്തു. ഈ പരിശീലനം പൂർണ്ണമായും വിജയം കണ്ടു. ഒരു വര്‍ഷം കൊണ്ട് വിവിധ ശരീര സൗന്ദര്യ മല്‍സരങ്ങളില്‍ പങ്കെടുത്തു. മിസ്റ്റര്‍ തൃശൂരും മിസ്റ്റര്‍ കേരള പട്ടവും സാമ്രാട്ട് സ്വന്തമാക്കി.
ജോലി ചെയ്ത് കിട്ടുന്ന കൂലിയിൽ നല്ലൊരു തുകയും ഫിറ്റ്നസിനായാണ് സാമ്രാട്ട് ചിലവഴിക്കുന്നത്