കാസര്‍ഗോഡ് മുഹമ്മദ്‌ വധം.. പ്രതികൾക്കു ജീവപര്യന്തം ശിക്ഷയും പിഴയും

കാസര്‍ഗോഡ് അടുക്കത്തു വയൽ എന്ന സ്ഥലത്ത് വെച്ച് സി.എ മുഹമ്മദിനെ കുത്തി കൊലപെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2 ജഡ്ജ് കെ പ്രിയയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഉൾപ്പെട്ട നാലു പ്രതികൾ ആയ സന്തോഷ്‌ നായിക്ക്, ശിവപ്രസാദ്, അജിത് കുമാർ, K. G. കിഷോർ കുമാര്‍ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

കഴിഞ്ഞ 30 വർഷത്തിനിടയിൽ ആദ്യമായാണ് കാസര്‍ഗോട്ടെ വർഗീയ കൊലപാതക കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുന്നത്. വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 11 കൊലപാതക കേസുകളിൽ 8 കേസുകളും വിവിധ കോടതികൾ വിചാരണ നടത്തിയ ശേഷം വെറുതെ വിടുകയായിരുന്നു.

2008 ൽ നടന്ന മുഹമ്മദ് കൊലപാതക കേസ് അന്വേഷിച്ചത് അന്നത്തെ വെള്ളരിക്കുണ്ട് സി ഐ ആയിരുന്ന ഇപ്പോഴത്തെ അഡിഷണൽ SP പി. ബാലകൃഷ്ണൻ നായരാണ്. അന്നത്തെ ജില്ലാ പോലീസ് മേധാവി കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വെള്ളരിക്കുണ്ട് CI പി. ബാലകൃഷ്ണൻ നായരെ അന്വേഷണം ഏൽപ്പിക്കുകയായിരുന്നു. പ്രോസീക്യൂഷന് വേണ്ടി സി കെ ശ്രീധരൻ, പ്രദീപ് കുമാർ എന്നിവർ ഹാജരായി.