ലൈംഗിക ആരോപണം; മുകേഷ് ഉള്‍പ്പെടെ കൂടുതല്‍ താരങ്ങള്‍ക്കെതിരെ കേസെടുത്തു

എറണാകുളം സ്വദേശിയായ നടി നൽകിയ പരാതിയിലാണ് നടനും എം.എൽ.എയുമായ മുകേഷിനെതിരെ മരട് പോലീസ് കേസെടുത്തത്.
നാടകമേ ഉലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മുകേഷ് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അന്വേഷണസംഘം ഇന്നലെ പത്ത് മണിക്കൂർ നടിയുടെ മൊഴിയെടുത്തിരുന്നു
ഐ പി സി 354 പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തത്

സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെയാണ്, നടിയുടെ പരാതി ലഭിച്ചതിനെ തുടർന്ന് കേസ് എടുത്തിട്ടുള്ളത്. മുകേഷിനെക്കൂടാതെ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരനും എതിരെയും നടി പരാതി ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്

ഇടവേള ബാബുവിനെതിരെ കേസെടുത്തത് എറണാകുളം നോർത്ത് പൊലീസാണ്. ഫോർട്ട് കൊച്ചി പൊലീസാണ് മണിയൻ പിള്ള രാജുവിനെതിരെ കേസെടുത്തത്. പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെ പാലാരിവട്ടം പൊലീസും കേസെടുത്തു.
ലൈംഗികമായി ആക്രമിച്ചെന്ന നടിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ്
എഫ് ഐ ആർ

കൊച്ചിയിലെ നടിയുടെ പരാതിയിൽ എഴ് കേസ്സുകൾ രജിസ്റ്റർ ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ആറെണ്ണം എറണാകുളത്തും ഒന്ന് തിരുവനന്തപുരത്തുമാണ് രജിസ്റ്റർ ചെയ്യുക