ടോയ്ലറ്റിൽ പോയി തിരികെവരുമ്പോൾ സൂപ്പർ താരം കയറിപിടിച്ചു. ആരോപണവുമായി നടി സോണിയ മൽഹാർ

സൂപ്പർ താരം മോശമായി പെരുമാറിയെന്ന ആരോപണവുമായി നടി സോണിയ മൽഹാർ. 2013-ൽ തൊടുപുഴയിലെ സിനിമാസെറ്റിൽവെച്ചാണ് സൂപ്പർ തരത്തിൽ നിന്ന് ദുരനുഭവമുണ്ടായത്. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലറ്റിൽ പോയി തിരികെവരുന്ന വഴിയിൽ താരം കയറിപിടിച്ചെന്നാണ് ആരോപണം.

താന്‍ കരഞ്ഞപ്പോള്‍ നടൻ ആ നടൻ മാപ്പ് പറഞ്ഞു. എന്നാൽ സംഭവം തന്നെ മാനസികമായി തകര്‍ത്തുവെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.

പിന്നീട് ഈ നടനില്‍നിന്ന് മോശമായി ഒന്നുമുണ്ടായില്ല. ഇപ്പോള്‍ പ്രതികരിച്ചത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതുകൊണ്ടാണ്. നടന്‍റെ കുടുംബത്തെയോര്‍ത്ത് പേരു പറയുന്നില്ല. ഇനി ആ നടന്‍ ആരോടും ഇത് ചെയ്യരുതെന്നും സോണിയ മല്‍ഹാര്‍ പറഞ്ഞു