പ്രധാനമന്ത്രി മോദി പിന്നിലായി.. സിനിമാ നടി മുന്നില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞു. ബോളിവുഡ് നടിയായ ശ്രദ്ധ കപൂറാണ് ഇപ്പോൾ പ്രധാനമന്ത്രിയെ പിന്തള്ളി ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൽ മുന്നിലുള്ളത്. നരേന്ദ്രമോദിക്ക് 9.13ദശലക്ഷം ഫോളോവേഴ്സ് ആണ് ഉള്ളത്. എന്നാൽ ശ്രദ്ധ കപൂറിപ്പോൾ അത് മറി കടന്ന് 91.4 ദശലക്ഷമായി.

91.4 ദശലക്ഷം ഫോളോവേഴ്സ് ഉള്ള ശ്രദ്ധ കപൂറാണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ഇന്ത്യക്കാരിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. വിരാട് കോഹ് ലിയാണ്ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ഇന്ത്യക്കാരൻ (271 ദശലക്ഷം), രണ്ടാമത് പ്രിയങ്ക ചോപ്രയാണ് (91.8 ദശലക്ഷം).

ഇൻസ്റ്റഗ്രാമിൽ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിൽ ആയിട്ടുള്ളത്. എക്സിൽ നരേന്ദ്രമോദിയുടെ ഫോളോവേഴ്സിന്‍റെ എണ്ണം 100 ദശലക്ഷത്തിന് മുകളിലാണ്. എക്സിൽ പല ലോക നേതാക്കളെക്കാളും ഫോളോവേഴ്സ് കൂടുതൽ മോദിക്കാണ്. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്, ഫ്രാൻസിസ് മാർപാപ്പ എന്നിവരെല്ലാം ഫോളോവേഴ്സിൽ മോദിക്ക് പിന്നിലാണ്.