അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തില്‍ വൻ ഇടിവ്. സെബി ചെയർപേഴ്സണിനെതിരായ ഹിൻഡന്‍ബർഗ് റിപ്പോർട്ടിന് പിന്നാലെയാണ് ഇന്ന് ഏഴു ശതമാനത്തിന്റെ ഇടിവ് അദാനി ഗ്രൂപ്പിന് സ്റ്റോക്ക് മാർക്കറ്റിലുണ്ടായത്. സെബി മേധാവി മാധബി ബുച്ചിനും പങ്കാളി ധാവൽ ബുച്ചിനും ബെർമുഡയിലും മൗറീഷ്യസിലുമുള്ള കടലാസ് കമ്പനികളിൽ നിക്ഷേപമുണ്ടന്നായിരുന്നു. ഹിൻഡന്‍ബർഗ് റിപ്പോർട്ട്. ഈ പണം ഉപയോഗിച്ചാണ് ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി, പല വിധ ക്രമക്കേടുകളും നടത്തുന്നതെന്നും അമേരിക്കൻ ഷോർട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ്, റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഓഹരി വിപണിയിലെ ഇടിവ്, നിക്ഷേപകർക്ക് ഏകദേശം 53000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് വിവരം. അദാനി ഗ്രീൻ എനർജിയാണ് ഏറ്റവും കൂടുതൽ നഷ്ടം സഹിക്കേണ്ടി വന്നത്. ഓഹരിമൂല്യം 1656 രൂപ എന്ന നിലയിലേക്കാണ് താഴന്നത്. അദാനി ടോട്ടൽ ഗ്യാസ് 5%, അദാനി പവർ 4%, അദാനി വിൽമർ, അദാനി എനർജി സൊല്യൂഷൻസ്, അദാനി എൻ്റർപ്രൈസസ് എന്നിവ ഏകദേശം 3% എന്നിങ്ങനെയാണ് ഇടിവുകൾ രേഖപ്പെടുത്തിയത്.
നിഫ്റ്റി സ്റ്റോക്കുകളിൽ അദാനി പോർട്ട്സിൻ്റെ ഓഹരികൾ ഏകദേശം രണ്ടുശതമാനവും ഇടിഞ്ഞു. ഇതോടെ അദാനിക്കെതിരായ രണ്ടാം ഹിൻഡൻബർഗ് റിപ്പോർട്ടും രാഷ്ട്രീയ ശ്രദ്ധ പിടിച്ചു പറ്റുകയാണ്