വയനാടിനായി ചായക്കട; സപ്ലയര്‍മാരായി സിനിമാ താരങ്ങൾ

ദുരന്തഭൂമിയായ വയനാടിന് കൈത്താങ്ങായി കേരളം ഒന്നടങ്കം ഒത്തു ചേരുമ്പോൾ സിനിമാ അഭിനേതാക്കളായ പി.പി കുഞ്ഞിക്കൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരും കുറച്ച് സമയത്തേക്ക് ചായക്കടക്കാരായി മാറി. വയനാട് പുനരധിവാസത്തിനായി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ തുടങ്ങിയ സ്നേഹ ചായക്കടയുടെ ഭാഗമായാണ് ഇരുവരും ചായക്കടക്കാരനും സപ്ലയറുമായത്.

ഇവിടെ നിന്ന് ചായയും കടിയും കഴിക്കുന്നവർക്ക് ഇഷ്ടമുള്ള തുക സംഭാവനയായി ബോക്സിൽ നിക്ഷേപിക്കാം. ഈ തുക വയനാട് പുനരധിവാസത്തിനായി കൈമാറും.
ഒറ്റദിവസം കൊണ്ട് 10,000 രൂപ വരെ വരവ് ഉണ്ടായിട്ടുണ്ട്. നിരവധി പേരാണ് ഈ പുനരധിവാസ ഉദ്യമത്തോട് സഹകരിക്കുന്നത്