എല്ലാ മാസവും കറുത്തവാവുണ്ടെങ്കിലും ചന്ദ്രന്റെ സ്വക്ഷേത്രമായ കര്‍ക്കിടകത്തില്‍ സൂര്യചന്ദ്രന്മാര്‍ ഒരുമിച്ചുവരുന്ന കര്‍ക്കിടക വാവിനാണ് പ്രാധാന്യം. ദേവന്മാര്‍ക്കും പിതൃക്കള്‍ക്കും വളരെയേറെ വിശേഷപ്പെട്ടതും ഇവര്‍ ഉണര്‍ന്നിരിക്കുന്നതുമായ സമയമാണ്. ദേവ സാന്നിദ്ധ്യത്തില്‍ പിതൃബലി നടത്തുക എന്ന പുണ്യമാണ് കര്‍ക്കിടകമാസത്തിലെ അമാവാസിക്കുള്ള പ്രാധാന്യം.
എല്ലാ അമാവാസിക്കും ശ്രാദ്ധ പരിപാടികള്‍ നടത്തുന്നുണ്ടെങ്കിലും കര്‍ക്കിടകത്തിലെ കറുത്ത വാവ് പിതൃക്കളുടെ തിരുവോണമായാണ് ആചരിക്കുന്നത്. അതിനാല്‍ നമ്മുടെ ഗുരുപരമ്പരയില്‍പ്പെട്ട പിതൃക്കള്‍ക്ക് ശ്രാധം ഊട്ടാന്‍ കര്‍ക്കിടകം തിരഞ്ഞെടുത്തത്.
ദക്ഷിണായണകാലം പിതൃക്കളുടെ പകലും ഉത്തരായണകാലം രാത്രിയുമാണ്. ദക്ഷിണായത്തിലെ ആദ്യ കറുത്തവാവ് വരുന്നത് കര്‍ക്കിടക വാവിനാണ്. അതുകൊണ്ടാണ്, മനുഷ്യന്റെ ഒരു വര്‍ഷം പിതൃക്കളുടെ ഒരു ദിവസമാണ്, ഒരു വര്‍ഷത്തെ ഉത്തരായണമെന്നും ദക്ഷിണായണമെന്നും തിരിച്ചിട്ടുണ്ട്. അങ്ങനെ വരുന്ന ആദ്യ പകലായാണ് കര്‍ക്കിടകം ആചരിക്കുന്നത്. വിഷു കഴിഞ്ഞുവരുന്ന മൂന്ന് മാസം കഴിയുമ്പോഴാണ് കര്‍ക്കിടക വാവ് വരുന്നത്.