ആരാണീ ബെയ്ലി പാലം നിർമ്മിച്ച MEG

വയനാട്ടിലെ ഉരുൾ പൊട്ടലിൽ അടിയന്തര സാഹചര്യങ്ങളിൽ നിർമിക്കുന്ന ബെയ്ലി പാലം നിർമിച്ചത് കരസേനയിലെ മദ്രാസ് എഞ്ചിനീയേഴ്സ് ഗ്രൂപ്പ് അംഗമായ വനിതാ മേജർ സീത ഷെൽക്കെയുടെ നേതൃത്വത്തിലാണ്. അഹോരാത്രം പണിപ്പെട്ടാണ് ഈ രക്ഷാ പാലത്തിന്റെ നിർമാണം മദ്രാസ് എഞ്ചിനീയേഴ്സ് ഗ്രൂപ്പ് പൂർത്തിയാക്കിയത് . ദുരന്തമുഖത്ത് നമ്മുടെ നാടിനു വേണ്ടി കൈയും മെയ്യും മറന്ന് പ്രവർത്തിച്ച മദ്രാസ് എഞ്ചിനീയേഴ്സ് ഗ്രൂപ്പിനെക്കുറിച്ച് നമ്മൾ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

1700 ന്റെ മധ്യത്തിൽ ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു മദ്രാസ് എൻജിനീയറിങ്ങ് ഗ്രൂപ്പ് രൂപീകരിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യയുടെ സൈന്യത്തെ സഹായിക്കുക എന്നതായിരുന്നു എംഇജി ചെയ്ത് കൊണ്ടിരുന്നത്.
ഇന്ന് രാജ്യത്ത് യുദ്ധം വരുമ്പോഴും , രക്ഷാപ്രവർത്തന സമയത്തും ആവശ്യമായ സഹായങ്ങളെല്ലാം ഒരുക്കി നൽകുന്ന ഒരു എഞ്ചിനീയറിങ് വിഭാഗമാണിവർ

രൂപീകരണ സമയത്ത് മദ്രാസ് ആസ്ഥാനമായി ആയിരുന്നു പ്രവർത്തനം എന്നാൽ പിന്നീട് ആസ്ഥാനം ബാംഗ്ലളൂരുവിലേക്ക് മാറ്റുകയായിരുന്നു. സഞ്ചാരത്തിന് ആവശ്യമായ വഴിയൊരുക്കുക, പാലങ്ങൾ നിർമ്മിക്കുക, ബോംബുകൾ നിർവീര്യമാക്കുക തുടങ്ങിയ ദൗത്യങ്ങൾക്കെല്ലാം ഈ വിഭാഗത്തിന്റെ സേവനം സേനയ്ക്ക് അത്യാവശ്യമാണ്

1947-48 കാലത്തെ ഉണ്ടായ ഇൻഡോ-പാക് വാർ, 1962 ലെ ചൈനീസ് അഗ്രഷൻ , ഓപ്പറേഷൻ പവാൻ, ഒപ്പറേഷൻ മേഘദൂത് തുടങ്ങി നിരവധി കോൺഫ്ലിക്റ്റിന്റെ ഭാഗമായി ഇവർ പ്രവർത്തിച്ചിട്ടുണ്ട്
കേരളത്തിലെ പ്രളയ സമയത്തും, ഇപ്പോഴത്തെ വയനാട്ടിൽ ഉണ്ടായ ഉരുൾ പൊട്ടലിലും എംഇ ജി യുടെ സേവനം ഉണ്ടായിരുന്നു.

വയനാട്ടിൽ ഉണ്ടായ
ഉരുൾ പൊട്ടലിൽ വളരെ കുറഞ സമയം കൊണ്ടാണ് ഈ പാലത്തിന്റെ പണി പൂർത്തിയായത്. 24 ടൺ ഭാരം വഹിക്കാൻ കഴിയുന്ന പാലത്തിന് 190 അടിയാണ് നീളം.
1940-41 ലോകമഹായുദ്ധ സമയത്ത് ബ്രിട്ടീഷ് സിവിൽ ഉദ്യോഗസ്ഥനായിരുന്ന ഡൊണാൾഡ് ബെയിലിയാണ് ഇത്തരത്തിലൊരു പാലം ആദ്യമായി നിർമ്മിച്ചത്. അങ്ങനെയാണ് ബെയ്ലി എന്ന പേര് ലഭിച്ചത്. ഈ പാലത്തിൻറെ രൂപകൽപ്പന രൂപകല്പന ബെയ്ലി ആദ്യം തയ്യാറാക്കിയപ്പോൾ തന്നെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇതിനെ എതിർത്തിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫ്രാൻസിലെ ഡൺകിർക്കിൽ അടിയന്തരമായി ആളുകളെ ഒഴിപ്പിക്കാൻ വേണ്ടി ഈ പാലം വിദഗ്ധമായി ഉപയോഗിക്കാൻ കഴിഞ്ഞപ്പോഴാണ് ബ്രിട്ടീഷുകാർ പാലത്തിനെ അംഗീകരിച്ചത്.

ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയ്ലി പാലം നിർമ്മിച്ചത് കേരളത്തിലാണ്. പത്തനംതിട്ട ജില്ലയിലെ റാന്നി പമ്പാ നദിക്ക് കുറുെക 1997 ലായിരുന്നു ബെയ്ലി പാലം നിർമ്മിച്ചത്.
യുദ്ധ ടാങ്കുകൾ പോലുള്ള ഭാരമേറിയ വാഹനങ്ങൾ ഉൾപ്പെടെ സകലതും ബെയ്ലി പാലത്തിലൂടെ കടത്താൻ സാധിക്കും. മദ്രാസ് എഞ്ചിനീയറിങ്ങ് ഗ്രൂപ്പും അവർ നിർമ്മിച്ച ബെയ്ലി പാലവും ഉണ്ടായതിനാലാണ് ഒറ്റപ്പെട്ടും കാണാതെയും പോയ ആളുകളെ കണ്ടെത്താനും അതിൽ കുറേ പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും ഇത്തരം ദുരന്തമുഖങ്ങളില്‍ സാധിക്കൂന്നത്

 

Facebook 👉 https://www.facebook.com/primetwentyone/videos/3832056847122004
Instagram 👉 https://www.instagram.com/reel/C-Kc7NeijnD/?igsh=bGcwcDloc3llZWN1
YouTube 👉 https://youtu.be/FTmx4lKAo8g