ഒളിംപിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ, ഷൂട്ടിങ്ങിൽ തിളങ്ങി സ്വപ്നിൽ കുസാലെ

ഷൂട്ടിങ്ങിൽ മെഡൽ വാരിക്കൂട്ടി ഇന്ത്യ. ഒളിംപിക്സിൽ ഇന്ത്യക്ക് 3മത് മെഡൽ. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഫൈനലിൽ വെങ്കലം നേടിയാണ് സ്വപ്‌നിൽ കുസാലെ 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ പട്ടികയിൽ മൂന്നാം മെഡൽ ചേർത്തത്.

ആദ്യ പത്ത് ഷോട്ടുകൾ പൂർത്തിയായപ്പോൾ ഇന്ത്യൻ താരം ആറാമതായിരുന്നു. 101.7 പോയിന്റാണ് സ്വപ്നിൽ കുസാലെയ്ക്ക് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്ത് ഉള്ള താരവുമായി 1.5 പോയിന്റുകളുടെ വ്യത്യാസം മാത്രമായിരുന്നു സ്വപ്നിലിന്. 15 ഷോട്ടുകൾക്കു ശേഷവും ഇന്ത്യൻ താരം ആറാം സ്ഥാനത്ത് തുടർന്നു. 20–ാം ഷോട്ട് കഴിഞ്ഞപ്പോൾ സ്വപ്നിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 201 പോയിന്റാണ് താരത്തിനുണ്ടായിരുന്നത്. 411.6 പോയിന്റുമായാണ് സ്വപ്നിലിന്റെ കുതിപ്പ്.