ഇനി സാധന നയിക്കും…! കരസേനയുടെ മെഡിക്കൽ സർവ്വീസ് തലപ്പത്തേക്ക് ആദ്യമായി ഒരു വനിത

ദില്ലി: കരസേനയുടെ മെഡിക്കൽ സർവ്വീസ് തലപ്പത്തേക്ക് ആദ്യമായാണ് ഒരു വനിത എത്തുന്നത്. ലഫ്റ്റനന്റ് ജനറൽ സാധന സക്സേന നായർ ആണ് ആദ്യമായി ആർമി മെഡിക്കൽ സർവ്വീസ് ഡയറക്ടർ ജനറൽ പദവിയിലേക്ക് കാലെടുത്ത് വച്ചത്. സാധന സക്സേന വ്യാഴാഴ്ച തന്‍റെ പുതിയ ചുമതല ഏറ്റെടുത്തു. ലിംഗ സമത്വം ഉറപ്പിക്കുന്നതിനായുള്ള കരസേനയുടെ നീക്കങ്ങൾക്ക് അടിവരയിടുന്നതാണ് നടപടി.

1986 -ലാണ് ആർമി മെഡിക്കൽ കോറിലേക്ക് സാധന സക്സേനയെ കമ്മീഷൻ ചെയ്യുന്നത്. 1986 ൽ സാധന വ്യോമസേനയിൽ ചേർന്നു. ഫ്ലൈറ്റ് ലഫ്റ്റനന്‍റ് ആയിട്ടായിരുന്നു വ്യോമസേനയിലെ ആദ്യ നിയമനം. മികച്ച സേവനത്തിനുള്ള വിശിഷ്ട സേവ മെഡൽ നേടിയ വ്യക്തി കൂടിയാണ് സാധന സക്സേന. എയർ മാർഷൽ പദവിയിലേക്ക് എത്തിയ രണ്ടാമത്തെ വനിത കൂടിയാണ് ഇവർ.എയർ മാർഷലായി വിരമിച്ച കെ പി നായരാണ് സാധന സക്സേനയുടെ ഭർത്താവ്. മൂന്ന് തലമുറയായി സേനാ ഉദ്യോഗസ്ഥരാണ് സാധന സക്സേനയുടെ കുടുംബം.