23കാരിയും 80കാരനും തമ്മില്‍ പ്രണയിച്ചാല്‍..

പ്രണയം ആർക്കും ആരോട് വേണമെങ്കിലും തോന്നാം എന്നതിന് ഉദാഹരണമാണ് സിയാവോഫാങ്ങ് എന്ന 23 കാരിയുടെ ജീവിതം. വൃദ്ധസദനത്തിൽ വച്ചായിരുന്നു സിയാവോഫാങ്ങും
80 വയസ്സുള്ള ലീയും പരിചയപ്പെട്ടത്. ചൈനയിലെ ഹെബെയ് പ്രവിശ്യയിലാണ് ഇത്തരത്തിൽ വ്യത്യസ്തമായ പ്രണയ കഥ അരങ്ങേറിയത്

സിയാവോഫാങ്ങ് വൃദ്ധസദനത്തിലെ ജീവനക്കാരി ആയിരുന്നു. അതേ വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്നു ലീയും. ഒരുപാട് കാലമായി പരസ്പരം പ്രണയത്തിലായിരുന്നു ഇരുവരും. വീട്ടുകാരുടെ എതിർപ്പുകളെ വകവെക്കാതെ സിയാവോ, ലിയെ വിവാഹം കഴിക്കുകയും ചെയ്തു. വളരെ ലളിതമായ നടന്ന ചടങ്ങിൽ വൃദ്ധസദനത്തിലെ ഏതാനും അന്തേവാസികളാണ് പങ്കെടുത്തത്

സ്വന്തമായി സമ്പാദ്യം ഒന്നുമില്ലാത്ത ലീ തന്‍റെ പെൻഷൻ പണത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. സിയാവോഫാങ്ങിന്‍റെ ഏക വരുമാന മാർഗം ഈ വൃദ്ധസദനത്തിലെ ജോലിയാണ്

80 വയസ്സ് എന്ന ലീയുടെ പ്രായം അദ്ദേഹത്തെ വിവാഹം കഴിക്കാതിരിക്കാനുള്ള ഒരു കുറവല്ല എന്നാണ് സിയാവോഫാങ് പറയുന്നത്. സിയാവോഫാങ്ങിന്റെ പക്വത, സ്നേഹം, ജ്ഞാനം എന്നിവയാണ് അവളിലേക്ക് തന്നെ ആകർഷിച്ചത് എന്ന് ലീയും കൂട്ടിച്ചേർത്തു