ഉത്തരങ്ങൾ എല്ലാം തെറ്റ്; പക്ഷെ, ബുദ്ധിക്ക് 5 മാർക്ക് നല്‍കി ടീച്ചര്‍

 

ദില്ലി : ഒരു ഉത്തരക്കടലാസിന്‍റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചോദ്യത്തിന് കുട്ടി തെറ്റ് ഉത്തരമെഴുതിയിട്ടും ഉത്തരക്കടലാസിൽ അഞ്ച് മാര്‍ക്ക് നല്‍കിയതാണ് വീഡിയോ

ചോ‍ദ്യപേപ്പറിൽ മൂന്ന് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. എന്താണ് സംയുക്ത വ്യഞ്ജനാക്ഷരം? എന്താണ് ഭൂതകാലത്തെ സൂചിപ്പിക്കാന്‍ വിളിക്കുന്നത്? എന്തിനെയാണ് ബഹുവചനം എന്ന് വിളിക്കുന്നത്? ഇതായിരുന്നു മൂന്ന് ചോദ്യങ്ങൾ. മട്ടറും പനീറും എല്ലാ മിശ്രിത പച്ചക്കറികളും സംയോജിത വിഭവങ്ങളാണ് എന്നാണ് ആദ്യ ചോദ്യത്തിന് കുട്ടി ഉത്തരമെഴുതിയത്.
ഭൂതകാലം നമ്മുടെ കാലത്ത് വരുമ്പോൾ, അതിനെ ഭൂതകാലം എന്ന് വിളിക്കുന്നു എന്ന് രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം. അമ്മായിയമ്മയുടെ വാക്കുകൾ ശ്രദ്ധിക്കുന്ന മരുമകളെ (ബഹു) ബഹുവചനം എന്ന് വിളിക്കുന്നു എന്ന് മൂന്നാമത്തെ ചോദ്യത്തിനും കുട്ടി ഉത്തരമെഴുതി. കുട്ടിയുടെ ഉത്തരങ്ങൾ എല്ലാം തെറ്റാണെങ്കിലും പത്തില്‍ അഞ്ച് മര്‍ക്ക് നല്‍കി അധ്യാപകന്‍ ഇങ്ങനെ കുറിക്കുന്നു. ‘ഈ മാർക്ക് നിന്റെ ബുദ്ധിക്കുള്ളതാണ് കുട്ടി.’

ബുദ്ധിമാനായ കുട്ടി എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ കണ്ട നിരവധി പേര്‍ ചിരിയുടെ ഇമോജികളാണ് കമന്റായി ഇട്ടിരിക്കുന്നത്. ചിലര്‍ കുട്ടിക്ക് പത്തില്‍ പത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. അതേസമയം ഈ ഉത്തരക്കടലാസ് എവിടെ, ഏത് സ്കൂളില്‍ നിന്നുള്ളതാണെന്ന് വീഡിയോയില്‍ വ്യക്തമല്ല