കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി ഫ്ലാറ്റിലെ താമസക്കാരി തന്നെയെന്ന് സൂചന. 5C1 ഫ്ളാറ്റിലെ 3 പേരെ കസ്റ്റഡിയിലെടുത്തു. ഒരു പുരുഷനും 2 സ്ത്രീകളുമാണ് കസ്റ്റഡിയിലുള്ളത്. ശുചിമുറിയില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞ സമയത്ത് ഇതുവഴി കടന്നു പോയ കാർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്
രാവിലെ സമീപത്തെ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം കണ്ടത്. റോഡിൽ ഒരു തുണിക്കെട്ട് കിടക്കുന്നതു കണ്ട് നോക്കുകയായിരുന്നെന്നാണ് പറയുന്നത്. ഫ്ലാറ്റിൽ നിന്ന് തുണിക്കെട്ട് വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. കുഞ്ഞിനെ വലിച്ചെറിയാൻ ഉപയോഗിച്ച കൊറിയർ കവറിലെ മേൽവിലാസം സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ താഴേക്ക് എറിഞ്ഞത് ആൾത്താമസമില്ലാത്ത ഫ്ലാറ്റിൽ നിന്നാണെന്ന
നിഗമനത്തിലാണ് പൊലീസ്
വൻഷിക അപ്പാർട്ട്മെന്റിൽ 21 കുടുംബങ്ങളാണ് താമസിക്കുന്നത്. ഏഴ് നിലകളുള്ള അപ്പാർട്ട്മെന്റിൽ രണ്ട് ഫ്ലാറ്റുകളിൽ താമസക്കാരില്ല.
നിലവിലെ താമസക്കാരിൽ ഗർഭിണികളുണ്ടായിരുന്നില്ലെന്നാണ് ആശാ വർക്കർമാർ നൽകുന്ന വിവരം. എന്നാൽ, ഗർഭ വിവരം ഒളിച്ചു വെച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ്. ഇത് ശരിവെക്കുന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതി ഇവിടുത്തെ താമസക്കാരി തന്നെയാണെന്നുമാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന, സ്ഥിരീകരിക്കാത്ത വിവരം