പ്രശസ്ത നടൻ ഭിക്ഷ യാചിച്ച് ഒരു മാസം ഉണ്ടാക്കുന്നത് 8 ലക്ഷം രൂപ

പ്രശസ്ത നടൻ ടൂറിറ്റ് സ്പോട്ടുകളിൽ ഭിക്ഷ യാചിച്ച് ഒരുമാസം ഉണ്ടാക്കുന്നത് എട്ടു ലക്ഷം രൂപ. സംഭവം ചൈനയിലാണ്. കഴിഞ്ഞ 12 വർഷങ്ങളായി ലു ജിങ്കാങ് എന്ന ചൈനീസ് നടൻ തിരക്കേറിയ ടൂറിസ്റ്റ് സ്പോട്ടിൽ ഭിക്ഷ യാചിച്ച് പണം സമ്പാദിക്കുകയാണ്. ജിങ്കാങ്ങിന്റെ മുഷിഞ്ഞ വസ്ത്രങ്ങളും രൂപവും കണ്ടാൽ അയാൾ ഒരു യാചകനാണ് എന്നേ ആർക്കും തോന്നൂ. പണവും ഭക്ഷണങ്ങളും പാനീയവും എല്ലാം ഇങ്ങനെ ആളുകളിൽ നിന്നും ഇയാൾക്ക് കിട്ടാറുണ്ട്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ക്വിംഗ്മിംഗ് ഷാങ്ഹെ ഗാർഡനിലാണ് സാധാരണയായി ഇയാള്‍ യാചിക്കുന്നത്

യാചകനായി മാറുന്നതിന് വേണ്ടി അയാൾ തന്റെ മുഖം അഴുക്ക് പുരണ്ടതാക്കുന്നു. അതുപോലെ വിഷാദ ഭാവത്തിലാണ് നിൽപ്പ്. കുറച്ച് കീറിപ്പറിഞ്ഞ, മുഷിഞ്ഞ എന്നാൽ മാന്യമായ വസ്ത്രമാണ് യാചിക്കാൻ ചെല്ലുമ്പോൾ ധരിക്കുന്നത്. ദയ തോന്നുന്ന ടൂറിസ്റ്റുകൾ മിക്കവാറും ജിങ്കാങ്ങിന് വലിയ തുക തന്നെ നൽകാറുണ്ട്. അങ്ങനെ ഒരുമാസം കൊണ്ട് ഇയാൾ എട്ട് ലക്ഷം രൂപ വരെ സമ്പാദിക്കാറുണ്ടത്രെ.
ചൈനയിലെ ഒരു നല്ല ജോലിയുള്ള വ്യക്തി മാസത്തിൽ മൂന്ന് ലക്ഷം രൂപ വരെ സമ്പാദിക്കുമ്പോഴാണ് തന്റെ അഭിനയപാടവം കൊണ്ട് യാചകനെ പോലെ അഭിനയിച്ച് ജിങ്കാങ് എട്ട് ലക്ഷം വരെ നേടുന്നത്