ഹണിമൂണിനെക്കുറിച്ച് ചോദ്യം; അവതാരകന്‍റെ കരണത്തടിച്ച് പാക് ഗായിക

 

ലൈവ് ഷോ നടന്ന്കൊണ്ടിരിക്കെ തന്‍റെ ഹണിമൂണിനെ കുറിച്ച് ചോ‍‍ദിച്ച അവതാരകന്‍റെ കരണത്തടിച്ച പാക് ഗായിക ഷാസിയ മൻസൂറിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഷാസിയ മൻസൂർ ഒരു സ്വകാര്യ ചാനലിന്‍റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അവതാരകനും ഹാസ്യ നടനുമായ ഷെറി നൻഹ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദിച്ചത്

“ഷാസിയ, വിവാഹശേഷം ഹണിമൂണിന് ഞാൻ നിന്നെ മോണ്ടി കാർലോയിലേക്ക് കൊണ്ടു പോകും. ഏത് ക്ലാസിലേക്കാണ് നിങ്ങൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് എന്നോട് പറയാമോ..? ” ഇതായിരുന്നു നൻഹ പരിഹാസത്തോടെ ഷാസിയ മൻസൂറിനോ‌ട് ചോദിച്ചത്. എന്നാൽ, ഇതുകേട്ട ഷാസിയ രോഷാകുലയായി. സ്ത്രീകളോട് ഇങ്ങനെയാണോ സംസാരിക്കുന്നത് എന്ന് ചോദിച്ചു കൊണ്ടായിരുന്നു നൻഹയെ ഷാസിയ മർദ്ദിച്ചത്. ഷെറി നൻഹയെ പലതവണ മര്‍ദ്ദിച്ച അവര്‍ അയാളെ വേദിയില്‍ തള്ളിയിടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഒപ്പമുണ്ടായിരുന്നവർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഷോയിൽ തുടരാൻ വിമുഖത അറിയിച്ച് ഷാസിയ മന‍സൂർ സ്റ്റുഡിയോയിൽ നിന്ന്  ഇറങ്ങിപ്പോയി