ടൊവിനോയുടെ കമന്റ് കിട്ടിയാലേ പഠിയ്ക്കൂ എന്ന പോസ്റ്റിന് കിടിലന്‍ മറുപടി നല്‍കി ടോവിനോ തോമസ്

കൊച്ചി: ഇനി സ്കൂളുകളിൽ പരീക്ഷാ കാലമാണ് വരാൻ പോകുന്നത്. അതിനിടയിൽ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ്‌ വൈറലാവുകയാണ്. സെലിബ്രിറ്റികളുടെ കമന്റ് കിട്ടിയാലേ പഠിയ്ക്കൂ എന്നു പറഞ്ഞാണ് പോസ്റ്റുകള്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം രണ്ട് വിദ്യാര്‍ഥിനികളാണ് വിജയ് ദേവരകൊണ്ട കമന്റ് ചെയ്താലെ പഠിയ്ക്കൂ എന്ന് പറഞ്ഞ് വീഡിയോ പങ്കു വെച്ചത്. പിന്നാലെ താരം കമന്റിടുകയും നല്ല മാര്‍ക്ക് വാങ്ങിയാല്‍ നേരില്‍ കാണാന്‍ എത്താം എന്ന വാഗ്ദാനം നല്‍കുകയും ചെയ്തു.

പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ഇഷ്ടതാരങ്ങളുടെ കമന്റിന് വേണ്ടി കാത്തിരിക്കുന്നത്. അത്തരത്തില്‍ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ടൊവിനോ കമന്റ് ചെയ്താലേ പഠിയ്ക്കൂ എന്നു പറഞ്ഞായിരുന്നു വീഡിയോ പ്രത്യക്ഷപെട്ടത്. പിന്നാലം ടൊവിനോ മറുപടിയുമായി എത്തി

‘ടൊവിനോ തോമസ് കമന്റ് ചെയ്താല്‍ ഞാന്‍ പരീക്ഷയ്ക്കുളള തയ്യാറെടുപ്പുകള്‍ ആരംഭിക്കും’ എന്ന അടിക്കുറിപ്പോടെയാണ് താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു യുവാവാണ് വിഡിയോയിലുളളത്. രണ്ട് ദിവസത്തിനകം തന്നെ വീഡിയോ ടൊവിനോയുടെ ശ്രദ്ധയില്‍പ്പെട്ടു

‘പോയിരുന്ന് പഠിക്ക് മോനെ’ എന്നായിരുന്നു താരത്തിന്റെ മറുപടി. നിരവധിയാളുകളാണ് ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞത്. താരത്തിന്റെ കമന്റിന് താഴെ വിശേഷം അന്വേഷിച്ചുകൊണ്ടും ഹായ് പറഞ്ഞുകൊണ്ടും നിരവധി ആരാധകരെത്തി

ഷാഹിദ് കപൂര്‍ വിഡിയോയ്ക്ക് കമന്റ് ചെയ്താല്‍ തന്റെ സപ്ലിമെന്ററി പരീക്ഷയ്ക്കായി പഠിച്ചു തുടങ്ങുമെന്ന് പറഞ്ഞും വിഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഷാഹിദ് കപൂര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടില്ല. സമാനരീതിലുളള വിഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രെന്‍ഡായി മാറുകയാണിപ്പോള്‍