ദൃശ്യം മോഡൽ കൊലയോ..? അടച്ചിട്ട മുറിക്കുള്ളിൽ നിന്ന് തലയോട്ടി കണ്ടെത്തി

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ ഒരു വർഷമായി അടച്ചിട്ട കടമുറിക്കുള്ളിൽ നിന്നും തലയോട്ടി കണ്ടെത്തി. ഇന്ന് രാവിലെയാണ് ദേശീയ പാത നിർമ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്നും തലയോട്ടി കണ്ടെത്തിയത്. പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം തിരുകി വെച്ച നിലയിലായിരുന്നു തലയോട്ടി ഉണ്ടായിരുന്നത്. ചോമ്പാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്

കടമുറിയുടെ ഷട്ടറുകൾ താഴ്ത്തിയ നിലയിലായിരുന്നു. അതിനാൽ തന്നെ ഒരു വർഷമായി ആരും തന്നെ കെട്ടിടത്തിലേക്കോ പരിസര പ്രദേശത്തോ വരുമായിരുന്നില്ല. ഫോറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിയാലേ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയു എന്ന് പോലീസ് വ്യക്തമാക്കി