ലാലേട്ടന്‍റെ ‘മലൈക്കോട്ടൈ വാലിബന്‍’ പറയുന്ന കഥ ഇതാണ്

ലാലേട്ടൻ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ മലൈക്കോട്ടൈ വാലിബന്റെ ദൈർഘ്യം സംബന്ധിച്ചുളള അപ്‌ഡേറ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ കഥയെയോ കഥാപശ്ചാത്തലങ്ങളെയോക്കുറിച്ച് അധികം വിവരങ്ങൾ ഒന്നും പ്രവർത്തകർ ഇതു വരെ പുറത്തുവിട്ടിരുന്നില്ല. സിനിമയുടെ ദൈർഘ്യം 2 മണിക്കൂറും 7 മിനിറ്റുമാണ് എന്നാണ് സൂചന

ബുദ്ധസന്യാസികളുടെ ജീവിത പശ്ചാത്തലത്തിലുള്ള ഒരു അഭ്യാസിയുടെ ജീവിതമാണ് മലൈക്കോട്ടൈ വാലിബൻ പറയുന്നതെന്നാണ് റിപ്പോർട്ട്. ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠ രാജൻ, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ, മനോജ് മോസസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ പ്രശസ്തരായ താരങ്ങളും വാലിബനുവേണ്ടി അണിനിരക്കുന്നുണ്ട്

ബിഗ് സ്ക്രീനിൽ വിസ്മയങ്ങൾ തീർത്തിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് വാലിബൻ. രാജസ്ഥാൻ ആയിരുന്നു പ്രധാന ലൊക്കേഷൻ. 130 ദിവസത്തോളം നീണ്ട സിനിമയുടെ ചിത്രീകരണം ജൂൺ രണ്ടാം വാരം ആണ് അവസാനിച്ചത്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബ’ന്റെ നിർമ്മാണ പങ്കാളികളാണ്