വിജയകാന്തിനെ കാണാനെത്തിയ വിജയിന് നേരെ ചെരുപ്പേറ് ; രോഷം അടക്കാനാകാതെ ആരാധകർ

അന്തരിച്ച നടന്‍ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു വിജയിന് നേരെ ചെരുപ്പേറുണ്ടയത്. അന്തിമോപചാരം അര്‍പ്പിച്ച് വിജയകാന്തിന്‍റെ കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചതിന് ശേഷം കാറില്‍ തിരിച്ച് കയറുമ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും നടനെ ലക്ഷ്യമാക്കി ഒരാള്‍ ചെരുപ്പെറിഞ്ഞത്. നല്ല തിരക്ക് ആയതിനാൽ ആൾ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്

ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോഴാണ് നടന്‍ വിജയി അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയത്. വിജയ്കാന്തിന് അന്തിമോപചാരം അര്‍പ്പിക്കവേ വികാരാധീനനായി വിതുമ്പുകയായിരുന്നു നടന്‍. എന്നാല്‍ ഇതിന് പിന്നാലെയുണ്ടായ ചെരുപ്പേറ് വിജയ് ആരാധകരേയും വിജയ്കാന്തിന്‍റെ ആരാധകരെയും ഒരുപോലെ രോഷം കൊള്ളിച്ചു. ഇത് ആര് ചെയ്താലും അവർക്കെതിരെ കർശന നടപടിയെടുക്കണം എന്നാണ് ആരാധകരുടെ ആവശ്യം. മരണാനന്തര ചടങ്ങു നടക്കവെയുണ്ടായ ഈ പ്രവൃത്തിയെ അങ്ങേയറ്റം എതിർത്തു മറ്റ് അഭിനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്