എറണാകുളം: അങ്കമാലിയിൽ കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. തീ നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് കെട്ടിടത്തിനുള്ളിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ വയോധികൻ ബാബു കെ എന്നയാളാണ് കെട്ടിടത്തിനുള്ളിൽ പടർന്ന തീയിൽപെട്ട് മരിച്ചത്. ബാബു കെട്ടിടത്തിൽ കുടുങ്ങി പ്പോവുകയായിരുന്നു
മൂന്നുനില കോൺഗ്രീറ്റ് കെട്ടിടത്തില്‍ താഴെയുള്ള റസ്റ്റോറന്‍റിലേക്കും മറ്റ് സ്ഥാപനത്തിലേക്കും തീപടര്‍ന്നിരിന്നു. അങ്കമാലി, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഞ്ച് അഗ്നി രക്ഷാ സേനാ യൂണിറ്റുകളാണ് തീയണച്ചത്