അതിമനോഹരമായൊരു ക്രിസ്മസ് ട്രീയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. പക്ഷെ ഈ കോസ്മിക് ക്രിസ്മസ് ട്രീയുള്ളത് ഭൂമിയിലല്ലെന്നും ഭൂമിയില്‍ നിന്ന് ഏകദേശം 2500 പ്രകാശവര്‍ഷം അകലെയാണിതെന്നുമാണ് കണ്ടെത്തൽ. കാഴ്ചയില്‍ ക്രിസ്മസ് ട്രീ പോലെ തോന്നുന്ന എന്‍ജിസി 2264 എന്ന നക്ഷത്ര വ്യൂഹത്തിന്റെ ചിത്രമാണ് നാസ പങ്കുവെച്ചത്. പച്ച, നീല, വെള്ള എന്നിങ്ങനെ പല നിറങ്ങളിലായി ഒറ്റ നോട്ടത്തില്‍ ക്രിസ്മസ് ട്രീ പോലെ തോന്നിപ്പിക്കുന്ന ഒരു മനോഹര കാഴ്ചയാണിത്. ക്ലസ്റ്ററിലെ ചില നക്ഷത്രങ്ങൾ ചെറുതാണ്. ചിലത് താരതമ്യേന വലുതും. അതായത് സൗരപിണ്ഡത്തിന്റെ പത്തിലൊന്ന് വലുപ്പമുള്ളത് മുതൽ ഏഴിരട്ടി വരെ വലുപ്പമുള്ള നക്ഷത്രങ്ങള്‍
വിവിധ ദൂരദർശിനികളിൽ നിന്നുള്ള വിവരങ്ങൾ സംയോജിപ്പിച്ചാണ് ഈ ചിത്രം സൃഷ്ടിച്ചത്. നാസയുടെ ചന്ദ്ര എക്സ്റേ ഒബ്സർവേറ്ററിയിലാണ് നീലയും വെള്ളയും നിറത്തിലുള്ള നക്ഷത്രങ്ങള്‍ പതിഞ്ഞത്. പശ്ചാത്തലത്തിലുള്ള പച്ച നിറം നെബുലയാണ്. കിറ്റ് പീക്ക് ഒബ്സർവേറ്ററിയിലെ ഡബ്ല്യുഐവൈഎന്‍ 0.9 മീറ്റർ ദൂരദർശിനിയിലാണ് ഇത് പതിഞ്ഞത്. വെള്ള നക്ഷത്രങ്ങൾ ടു മൈക്രോൺ ഓൾ സ്കൈ സർവേയിൽ നിന്നുള്ളതാണ്. ചിത്രം ഏകദേശം 160 ഡിഗ്രി ഘടികാര ദിശയിൽ തിരിക്കുമ്പോഴാണ് ക്രിസ്മസ് ട്രീ പോലെ തോന്നിക്കുന്നത്