പഞ്ചാബ്: പല തരത്തിലുള്ള മോഷണങ്ങളെ പറ്റി കേട്ടിട്ടുള്ളവരാണ് നാം. എന്നാൽ വളരെ വ്യത്യസ്തമായ ഒരു മോഷണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സംഭവം കേരളത്തിൽ അല്ലെങ്കിലും വളരെ വ്യത്യസ്തതയോടെയാണ് ഈ വാർത്തയെ സോഷ്യല്‍ മീഡിയ നോക്കി കാണുന്നത്. ചെടിച്ചട്ടിയാണ് ഇവിടെ മോഷണം പോകുന്നത്. പണമോ സ്വർണ്ണമോ ഒക്കെ മോഷ്ടിക്കുന്ന വാർത്തകൾക്ക് പ്രാധാന്യം കുറഞ്ഞ് വരുമ്പോൾ വളരെ നിസാരമായ ചെടിച്ചട്ടി മോഷണത്തിന്റെ വാർത്തകൾ ഇടം പിടിക്കുകയാണ്.
സംഭവം പഞ്ചാബിലെ മൊഹാലിയില്‍ ആണ്. രണ്ട് സ്ത്രീകള്‍ രാത്രി ഒരു സെഡാന്‍ കാറില്‍ ഒരു വീടിന് മുന്നിൽ വന്നിറങ്ങുകയും വീടിന് സമീപം വച്ചിരിക്കുന്ന സിസിടിവിയെ സാക്ഷിയാക്കികൊണ്ട് വീടിന്‍റെ ഗെറ്റിന് ഇരുവശത്തുമായി വച്ചിരുന്ന പൂച്ചെട്ടികള്‍ മോഷ്ടിക്കുകയും ചെയ്യുന്നതാണ് വീഡിയോ. മൂന്ന് തവണയായാണ് മോഷ്ടിക്കുന്നത്. ചട്ടികളെല്ലാം കാറിലാക്കിയ ശേഷം പെട്ടന്ന് തന്നെ കാറിൽ കയറി പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.ദില്ലി -ഗുരുഗ്രാം എക്‌സ്പ്രസ്‌വേയിലെ ആംബിയൻസ് മാളിന് മുന്നിലെ പൂച്ചട്ടികൾ മോഷ്ടിച്ച വാർത്ത ഈ വർഷം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കേസിൽ ഗുരുഗ്രാമിൽ നിന്ന് 50 കാരനായ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചാബിൽ സമാന സംഭവം ഉണ്ടായത്