കാമുകൻറെ അച്ഛനൊപ്പം ഒളിച്ചോടിയ 20 കാരിയെ ഒരു വർഷത്തിനുശേഷം കണ്ടെത്തി

കാമുകൻറെ അച്ഛനൊപ്പം ഒളിച്ചോടിയ 20 കാരിയായ പെൺകുട്ടിയെ ഒരു വർഷത്തിനുശേഷം കണ്ടെത്തി. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. 2022 മാർച്ചിൽ ആണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. എന്നാൽ തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ല സ്വന്തം ഇഷ്ടത്തിൽ ഇറങ്ങിപ്പോയതാണ് എന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. ഒരു വർഷം മുൻപാണ് ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ യുവതി കാമുകന്റെ അച്ഛനുമായി പ്രണയത്തിലാവുകയും ഒളിച്ചോടുകയും ചെയ്തത്. കാമുകൻറെ വീട് സന്ദർശിക്കുന്നതിനിടയിലാണ് പെൺകുട്ടി കാമുകന്റെ അച്ഛനുമായി പരിചയത്തിൽ ആവുകയും പ്രണയത്തിലാവുകയും ചെയ്യുന്നത്. തുടർന്ന് ഇരുവരും ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടിയെ കാണാതായതോടെ അവളുടെ വീട്ടുകാർ തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി.

വീട്ടുകാരുടെ പരാതിയെ തുടർന്ന് ഇരുവർക്കും ആയി തിരച്ചിൽ ആരംഭിച്ച പൊലീസ് ഒരു വർഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് ഇപ്പോൾ ഇരുവരെയും ഡൽഹിയിൽ വച്ച് കണ്ടെത്തിയത്. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ. എന്നാൽ, തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ല തങ്ങൾ പ്രണയത്തിലാണ് എന്നും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നുമാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. പെൺകുട്ടിയുടെ വൈദ്യ പരിശോധനകൾ നടത്തിയതിനുശേഷം ഇരുവരും ഒരുമിച്ച് കാൺപൂരിലേക്ക് മടങ്ങാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് രാജസ്ഥാനിലും സമാനമായ രീതിയിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി ഭർത്താവിന്റെ അച്ഛനൊപ്പം ഒളിച്ചോടിയ സംഭവമായിരുന്നു അത്.