തൃശ്ശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ എട്ട് വയസുകാരി മരിച്ചു

തൃശ്ശൂർ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ എട്ട് വയസുകാരി മരിച്ചു. പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടിൽ അശോക്‌ കുമാറിന്റെ മകൾ ആദിത്യശ്രീയാണ്‌ മരിച്ചത്‌. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നിഗമനം. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം. ഫോൺ ചാർജ് ചെയ്യുന്നതിന് ഇട്ടിരിക്കുവായിരുന്നുവെന്നും സംശയമുണ്ട്. വീടിനുള്ളിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. പഴയന്നൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം അശോക് കുമാറിന്റെയും തിരുവില്വമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സൗമ്യയുടേയും മകളാണ് ആദ്യശ്രീ. തിരുവില്വമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സംഭവത്തിൽ പഴയന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് സംഘം ഇന്ന് വീട്ടിലെത്തി പരിശോധന നടത്തും.