മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന പുനഃപരിശോധന ഹര്‍ജി തള്ളി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന പുനഃപരിശോധന ഹര്‍ജി തള്ളി. പുനഃപരിശോധന ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ലോകായുക്ത വ്യക്തമാക്കി. വാദങ്ങള്‍ അടിസ്ഥാനമില്ലാത്തതും ദുര്‍ബലവുമാണ്. പേടിച്ച് വിധിയെഴുതാന്‍ ഇരിക്കുന്നവരല്ല ഞങ്ങള്‍, വിമര്‍ശനങ്ങള്‍ കേസിനെ ബാധിക്കില്ല. സത്യപ്രതിജ്ഞാ വാചകം വായിച്ച് കേള്‍പ്പിച്ച് ലോകായുക്ത. ഹര്‍ജി മൂന്നംഗ ബെഞ്ച് പരിഗണിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ് ഫുള്‍ബെഞ്ചിന് വിട്ട നടപടി ഹര്‍ജിക്കാരന്‍ ചോദ്യംചെയ്യാനേ പാടില്ലായിരുന്നുവെന്ന് ഉപലോകായുക്ത. ചട്ടപ്രകാരമാണ് ഫുള്‍ബെഞ്ചിന് വിട്ടതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി. 2018ലെ ഭിന്നവിധി ഹര്‍ജിക്കാരന്‍ ആര്‍.എസ്.ശശികുമാര്‍ എതിര്‍ത്തില്ല. ഇപ്പോള്‍ മറ്റൊരു നിലപാട് സ്വീകരിക്കുന്നത് എന്തുകൊണ്ടെന്ന് ഉത്തരം പറയണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു.