ബിഷപ്പ് ജോസഫ് പാംപ്ലാനിയുമായി കേന്ദ്ര റബർ ബോർഡ് ചെയർമാൻ സവാർ ധനാനിയ കൂടിക്കാഴ്ച്ച നടത്തി; റബ്ബർ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു

കണ്ണൂർ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുമായി കേന്ദ്ര റബർ ബോർഡ് ചെയർമാൻ സവാർ ധനാനിയ കൂടിക്കാഴ്ച്ച നടത്തി. റബ്ബറിന്റെ താങ്ങു വില വർധിപ്പിക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് റബ്ബർ ബോർഡ് ചെയർമാൻ ബിഷപ്പ് പാംപ്ലാനിക്ക് ഉറപ്പ് നൽകി. റബ്ബർ കർഷകരുടെ മറ്റു പ്രശ്നങ്ങളും യോഗത്തിൽ ചർച്ചചെയ്തു. ഇന്നലെ വൈകീട്ട് കണ്ണൂർ നെല്ലിക്കാം പൊയിലിൽ ആയിരുന്നു കൂടിക്കാഴ്ച. റബ്ബറിന് 300 രൂപയായാൽ ബി ജെ പി ക്ക് വോട്ട് ചെയ്യുന്നതിൽ പ്രയാസമില്ലെന്നായിരുന്നു ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി നേരത്തെ നടത്തിയ പ്രസ്താവന.