ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ നിന്ന് ഈസ്റ്റർ സെൽഫി പങ്കുവെച്ച് ബാല

കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ നിന്നും ഭാര്യ എലിസബത്തിനൊപ്പം ഈസ്റ്റർ ചിത്രം പങ്കുവെച്ച് നടന്‍ ബാല. നിറഞ്ഞ ചിരിയോടെയുള്ള ഫോട്ടായാണ് ബാല പങ്കുവെച്ചത്. ഹാപ്പി ഈസ്റ്റർ എന്ന കുറിപ്പോടെ എലിസബത്തിന്റെ തോളിൽ ചാഞ്ഞുള്ള മനോഹരമായ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരു മാസം മുന്‍പാണ് ബാലയെ എറണാകുളത്തെ അമൃതയില്‍ അഡ്മിറ്റ് ചെയ്തത്. ബാലയ്ക്കു വേണ്ടി കരള്‍ പകുത്തു നല്‍കാന്‍ നിരവധി പേരാണ് മുന്നോട്ട് വന്നത്. അതില്‍ നിന്നാണ് ദാതാവിനെ കണ്ടെത്തിയിരുന്നത്. ഇനി ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും.
ശസ്ത്രക്രിയ നടക്കുന്നതിനു മുൻപ് ബാലയും എലിസബത്തും ആശുപത്രിയിൽ വച്ച് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചിരുന്നു. കേക്ക് മുറിച്ചാണ് വാർഷികം ചെറിയ രീതിയിൽ അവർ ആഘോഷമാക്കിയത്.