സെക്രട്ടറിയേറ്റിൽ പുറത്തിറങ്ങുന്നതും വൈകിവരുന്നതും നിയന്ത്രിക്കാനുള്ള നീക്കം പരാജയം

സെക്രട്ടറിയേറ്റിൽ ഇടയ്ക്ക് പുറത്തിറങ്ങുന്നതും വൈകിവരുന്നതും നിയന്ത്രിക്കാനുള്ള നീക്കം പരാജയപ്പെട്ടു. അക്സസ് കണ്‍ട്രോള്‍ സംവിധാനം പഞ്ചിങ്ങുമായി ബന്ധിപ്പിക്കില്ല. ഇ പഞ്ച് ചെയ്ത് മുങ്ങുന്നവരെ നിയന്ത്രിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. രണ്ടു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം നടപ്പാക്കാനായിരുന്നു നീക്കം. ഓഫിസില്‍നിന്നു പിന്നീട് പുറത്തുപോകുമ്പോഴും സമയം രേഖപ്പെടുത്തും. തിരികെയെത്തുന്നത് അരമണിക്കൂറിനു ശേഷമെങ്കില്‍ അവധി രേഖപ്പെടുത്തും. ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്ന പുതിയ സിസ്റ്റം ജീവനക്കാരെ ബന്ധികളാക്കുമെന്ന ആരോപണവുമായി സിപിഎം അനുകൂല സംഘടന സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു .