മലയാള സിനിമയിലെ നിരവധി ഹാസ്യ രംഗങ്ങളിൽ ഇന്നസെന്റിന്റെയും ജഗതിയുടെയും കോംബിനേഷൻ സീനുകൾ മാറ്റി നിർത്താനാകാത്തതാണ്.തന്റെ പ്രിയ സുഹൃത്തിനെ അനുസ്മരിച്ച് ജഗതി ശ്രീകുമാർ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചു . നടൻ ഇന്നസെന്റിനെ അനുസ്മരിച്ച് ‘മായില്ലൊരിക്കലും’ എന്ന വാചകത്തോടെയാണ് ജഗതി ശ്രീകുമാർ സോഷ്യൽ മീഡിയ ഹാൻഡിലിൽ കുറിച്ചിരിക്കുന്നത്. കാബൂളിവാല എന്ന ചിത്രത്തിലെ ഇരുവരുടെയും പ്രകടനം മലയാളികൾക്ക് വിസ്മരിക്കാനാകില്ല. മിഥുനത്തിൽ ശത്രുക്കളായ സഹോദരന്മാരായും, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിൽ ഒരുമയുള്ള സഹോദരങ്ങളായും ജഗതിയും ഇന്നസെന്റും ജഗതിയും ഒരുമിച്ച് പ്രേക്ഷകരെ രസിപ്പിച്ചു.