കോലത്തിരി ചിറക്കൽ വലിയ രാജ പൂയ്യം തിരുനാൾ സി കെ രവീന്ദ്ര വർമ്മ (88) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11 ന് വളപട്ടണം കളരി വാതുക്കൽ ചിറക്കൽ കോവിലകം വക തീക്കൂലോത്ത്. ചിറക്കൽ രാജാസ് ഹൈസ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന കൊട്ടാരത്തിൽ പരേതനായ അനിഴം നാൾ ഓമന തമ്പുരാട്ടിയുടെയും മകനാണ്. വളപട്ടണം വെസ്റ്റേൺ ഇന്ത്യ – അക്കൗണ്ടന്റായി ദീർഘകാലം സേവനമനുഷ്ഠിച്ചു. നിലവിൽ ചിറക്കൽ കോവിലകം ദേവസ്വം പാരമ്പര്യ ട്രസ്റ്റി, സംഗീത, നൃത്തനാടകങ്ങളും കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്. മുത്തച്ഛൻ പറഞ്ഞ കോലത്തിരി കഥകൾ, ശ്രീ ശങ്കരാജാര്യരുടെ ഭജ ഗോവിന്ദം മലയാളത്തിലേക്ക് ശ്ലോക രൂപത്തിൽ വിവർത്തനം എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്. ചിറക്കൽ കോവിലകം ദേവസ്വം പാരമ്പര്യ ട്രസ്റ്റി, കേരള ഫോക് ലോർ അക്കാദമി, ക്ഷേത്ര കലാ അക്കാദമി എന്നിവയിൽ ദീർഘകാലമായി മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ആദ്യാത്മിക സാംസ്കാരിക സംഘടനകളുടെ സാരഥിയും സാംസ്കാരിക പ്രഭാഷകനും കൂടിയായിരുന്നു. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം 2009, കെ രാമവർമ സാഹിത്യ പുരസ്‌കാരം 2018, തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഉത്രട്ടാതി തിരുനാൾ സി കെ രാമവർമ ഇളയരാജയായിരിക്കും അടുത്ത ചിറക്കൽ കോവിലകം വലിയ രാജയായി ചുമതലയേൽക്കുക. പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനിയറായിരുന്ന സി കെ രാമവർമ രാജ കിഴക്കേ കോവിലകത്താണ് താമസം. ഭാര്യ : എണ്ണക്കാട് വടക്കേ മഠം കൊട്ടാരത്തിൽ ശാന്തകുമാരി തമ്പുരാട്ടി. മക്കൾ : ഗായത്രി വർമ്മ, ഗംഗ വർമ്മ, ഗോകുൽ വർമ്മ. മരുമക്കൾ: പ്രദീപ് വർമ്മ, ആർ വി രവികുമാർ, ലക്ഷ്മി വർമ്മ