പാട്ന റെയില്‍വേ പ്ലാറ്റ്ഫോമിലെ ടെലിവിഷന്‍ സ്‌ക്രീനില്‍ അശ്ലീലചിത്രം പ്രദര്‍ശിപ്പിച്ചതായി പരാതി. പരസ്യചിത്രത്തിനു പകരമാണ് നൂറുകണക്കിനു യാത്രക്കാര്‍ നോക്കിനില്‍ക്കെ അശ്ലീല ചിത്രം ലീക്കായത്. പാട്ന ജംഗ്ഷന്‍ റെയില്‍വേയില്‍ ഞായറാഴ്ച രാവിലെ 9.30നാണ് സംഭവം. മൂന്നു മിനിറ്റ് നേരമാണ് വീഡിയോ ടെലിവിഷനിലൂടെ പ്രദര്‍ശിപ്പിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. ആളുകള്‍ ബഹളം വച്ചിട്ടും ഇത് നിര്‍ത്തിവച്ചില്ല. തുടര്‍ന്ന് ഒരു വിഭാഗം യാത്രക്കാര്‍ ഗവണ്‍മെന്റ് റെയില്‍വേ പോലീസില്‍ (ജിആര്‍പി) പരാതി നല്‍കുകയായിരുന്നു. യാത്രക്കാര്‍ പരാതിപ്പെട്ടിട്ടും പ്രദര്‍ശനം നിര്‍ത്തിവയ്ക്കാന്‍ നടപടിയുണ്ടായിട്ടില്ലെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നാലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) റെയില്‍വേ പരസ്യത്തിന്റെ കരാറുകാരായ ദത്ത കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ടു. തുടര്‍ന്നാണ് വീഡിയോ ഓഫ് ആക്കിയതെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കരാറുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏജന്‍സിയുടെ കരാര്‍ റദ്ദാക്കി. ഇതിനു പുറമെ പിഴ ചുമത്തുകയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതായാണ് വിവരം. സംഭവത്തില്‍ റെയില്‍വേ വകുപ്പ് സ്വന്തമായും അന്വേഷണം ആരംഭിച്ചു.