മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസില്‍ അറ്റന്‍ഡര്‍ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മെഡിക്കല്‍ കോളജിലെ ഗ്രേഡ് വണ്‍ അറ്റന്‍ഡര്‍ വടകര സ്വദേശി ശശീന്ദ്രനാണ് അറസ്റ്റിലായത്. ഇയാളെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ഐ.സി.യുവില്‍ വച്ചാണ് പീഡനത്തിനിരയായത്. ആശുപത്രി അറ്റൻ്റർക്കെതിരെ മെഡിക്കൽ കോളജ് പൊലിസ് കേസെടുത്തു. ശസ്ത്രക്രിയയുടെ മയക്കത്തിലായതിനാല്‍ ഈ സമയത്ത് യുവതിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.