കേരളത്തിൽ സ്വർണവില റെക്കോർഡിൽ. ഒരു പവന് സ്വർണത്തിന്റെ വില 43000 കടന്നു. 43,040 രൂപയിൽ എത്തി. ഫെബ്രുവരിയിലാണ് അവസാനമായി സ്വർണത്തിന്റെ വില റെക്കോർഡിലെത്തിയത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5380 രൂപയായി ഉയർന്നു.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഉയരുന്നതിനിടെയാണ് കേരളത്തിൽ വില സർവകാല റെക്കോർഡിൽ എത്തിയത്. ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില ഇതിന് മുൻപ് റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു. ആ കണക്കുകൾ എല്ലാം തകർത്താണ് ഇന്ന് സ്വർണവില 43000 കടന്ന് റെക്കോർഡിൽ എത്തിയത്.