സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. സ്വകാര്യ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ നൊബേൽ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡർ അസ്‌ലെ തോജെയാണ് മോദിയെ പുരസ്കാരത്തിന് പരിഗണിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. നരേന്ദ്ര മോദിയുടെ ആരാധകനാണ് താനെന്നും വിശ്വസ്തനായ നേതാവാണ് മോദിയെന്നും പരസ്പരം പോരടിക്കുന്ന രാജ്യങ്ങളെ സമാധാനത്തിന്റെ പാതയിലെത്തിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള കഴിവുള്ള നേതാവാണ് മോദിയെന്നും തോജെ പറഞ്ഞു.
2018ൽ സോൾ സമാധാന പുരസ്കാരം മോദിക്ക് ലഭിച്ചിരുന്നു. അന്താരാഷ്ട്ര സഹകരണത്തിനും ആഗോള സാമ്പത്തിക വളർച്ചയ്ക്കും നൽകിയ സംഭാവനകളും പരിഗണിച്ചാണ് അന്ന് പുരസ്കാരം ലഭിച്ചത്.