മകന് 18 വയസ് പൂർത്തിയായി; മകന്റെയും പെൺ സുഹൃത്തിന്റെയും പുറത്തുവന്ന സ്വകാര്യ ചിത്രങ്ങളെ കുറിച്ചുള്ള വിവാദത്തിൽ പ്രതികരിച്ച് ഉദയനിധി സ്റ്റാലിൻ

മകന്റെയും പെൺ സുഹൃത്തിന്റെയും പുറത്തുവന്ന സ്വകാര്യ ചിത്രങ്ങളെ കുറിച്ചുള്ള വിവാദത്തിൽ പ്രതികരിച്ച് തമിഴ്നാട് യുവജന, കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിൻ. തന്റെ മകന് 18 വയസ് പൂർത്തിയായിട്ടുണ്ട് പുറത്തു വന്ന ചിത്രങ്ങൾ അവന്റെ വ്യക്തിപരമാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളെ കുറിച്ച് ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു. പക്വതയുള്ള ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നതിന് തനിക്ക് ചില നിയന്ത്രങ്ങളുണ്ടെന്നും ഉദയനിധി സ്റ്റാലിൻ കൂട്ടിച്ചേർത്തു. ജനുവരിയിലാണ് ഉദയനിധിയുടെ മകൻ ഇൻബനിതിയുടെയും പെൺസുഹൃത്തിന്റേയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായത്. സ്നേഹിക്കുന്നതിനും സ്നേഹം പ്രകടിപ്പിക്കുന്നതിനും വിലക്കില്ലെന്ന് വ്യക്തമാക്കി ഉദയനിധിയുടെ ഭാര്യ കൃതിക ഉദയനിധി ട്വീറ്റ് ചെയ്തു. അതേസമയം ചിത്രങ്ങളെക്കുറിച്ച് ആദ്യം പ്രതികരിക്കാതിരുന്ന ഉദയനിധി സോഷ്യൽ മീഡിയയിലെ ചർച്ചകൾക്കും വിമർശനങ്ങൾക്കും പിന്നാലെയാണ് തന്റെ നിലപാട് തുറന്നടിച്ചത്. മകന്റെ വിഷയത്തിൽ ഉദയനിധിയുടെ നിലപാടിനെ സ്വാഗതം ചെയ്തു നിരവധി പേർ രംഗത്തെത്തി.