പുതിയ രൂപത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ വിദ്യാർഥികൾക്കായി സംസാരിക്കാനാണ് രാഹുൽ ഗാന്ധി യുകെയിലെത്തിയത്. മുടിയും ഭാരത് ജോഡോ യാത്രയിലുടനീളം കാത്തുസൂക്ഷിച്ച താടിയും വെട്ടിമാറ്റി. വെള്ള ടീഷർട്ടിന് പകരം സ്യൂട്ടും ടൈയ്യും ധരിച്ചാണ് രാഹുൽ എത്തിയത്. വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന രാഹുലിന്റെ ചിത്രം ഇപ്പോൾ പുറത്ത് വന്നു. സോഷ്യൽ മീഡിയയിലൂടെ കോൺഗ്രസ് നേതാക്കളും ചിത്രം പങ്കിട്ടു. ജോഡോ യാത്ര തുടങ്ങിയതിൽ പിന്നെ വെള്ള ടീഷർട്ടിൽ മാത്രമാണ് രാഹുൽ പൊതുയിടങ്ങളിൽ വരാറ്. ഒപ്പം നീണ്ട മുടിയും താടിയും. കഴിഞ്ഞ ദിവസങ്ങളിൽ റായ്പൂരില്‍ നടന്ന പ്ലീനറി സമ്മേളനത്തിലും രാഹുൽ ഇതേ രൂപത്തിൽ തന്നെയാണ് എത്തിയത്. ‘ലേണിങ് ടു ലിസൺ ഇൻ ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി’ എന്ന വിഷയത്തിലാണ് രാഹുൽ കേംബ്രിജിൽ സംസാരിക്കുന്നത്. ജോഡോ യാത്രയുടെ അനുഭവങ്ങളാകും സർവകലാശാലയിൽ പങ്കുവയ്ക്കുന്നുണ്ട്.