നിയമസഭാ സമ്മേളനത്തിന് വീണ്ടും തുടക്കം ;സഭയിൽ പ്രതിപക്ഷ ബഹളം; കറുത്ത ഷർ‌ട്ടിട്ട് എംഎൽഎമാർ

ബജറ്റ് അവതരണത്തിനും ചർച്ചയ്ക്കും ശേഷം പിരിഞ്ഞ നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ആരംഭിച്ചു .നികുതി ഭാരവും മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയും ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ പ്രതിഷേധിക്കുന്നു. ‘പേടി ഉണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കണം’ തുടങ്ങിയ പ്ലക്കാർഡും ബാനറുമായി എത്തിയ പ്രതിപക്ഷാംഗങ്ങൾ സഭയിൽ മുദ്രാവാക്യം വിളിച്ചു.പ്രതിപക്ഷ എംഎൽഎമാരായ മാത്യു കുഴൽനാടനും ഷാഫി പറമ്പിലും കറുത്ത ഷർട്ട് ധരിച്ചാണ് നിയമസഭയിലെത്തിയത്.

ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. ചോദ്യോത്തരവേള ചിത്രീകരിക്കാൻ ഇത്തവണയും മാധ്യമങ്ങളെ അനുവദിച്ചില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഈ ആവശ്യം ഉന്നയിച്ച് കത്തുനൽകിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം സഭ ടിവിയും ഒഴിവാക്കി.