ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സിപിഎം പഞ്ചായത്ത് മെമ്പറുടെ ഭീഷണി

എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സിപിഎം പഞ്ചായത്ത് മെമ്പറുടെ ഭീഷണി. കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം സി. സുജിത്രയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഭീഷണി സന്ദേശമയച്ചത്. ബുധനാഴ്ച്ച കണ്ണൂർ തളിപറമ്പിൽ നടന്ന ജാഥയിൽ പങ്കെടുക്കാനായിരുന്നു നിർദേശം. ആരും ഒഴിഞ്ഞു പോകാതെ ജാഥയിൽ പങ്കെടുക്കണമെന്നായിരുന്നു വാട്സാപ്പ് സന്ദേശം. ജാഥക്ക് എത്താത്തവർക്ക് പിന്നീട് ജോലി നൽകേണ്ടി വരുമോയെന്നത് ചിന്തിക്കേണ്ടി വരുമെന്നും ശബ്ദ സന്ദേശത്തിലുണ്ട്.