ഇതുവരെ 26 വിവാഹം കഴിഞ്ഞു; 100 വിവാഹവും 100 വിവാഹ മോചനവും സ്വപനം, ആഗ്രഹം പങ്കുവെച്ച് 60 വയസുകാരൻ

ജീവിത ചിലര്‍ ഒരു വിവാഹം മാത്രം കഴിക്കുന്നവരും ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നവരും ഉണ്ടാകും. ഇസ്ലാമില്‍ പുരുഷന് നാല് വിവാഹം വരെ കഴിക്കാം. എന്നാല്‍ 100 വിവാഹം കഴിക്കണമെന്ന് ഒരു അറുപതുകാരന്‍ ആഗ്രഹം പ്രകടിപ്പിച്ചെനാണ് പാകിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്‍റെ ജീവിതം അവസാനിക്കും മുമ്പ് 100 വിവാഹം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഇയാൾ പറയുന്നു. ജ്യോത് ജീത് എന്നയാളുടെ ട്വീറ്റര്‍ പേജില്‍ അപ്പ് ചെയ്ത വീഡിയോയിലാണ് ഇയാള്‍ തനിക്ക് 100 വിവാഹം ചെയ്യണമെന്ന് പറയുന്നത്. കൂടാതെ വിവാഹം കഴിക്കലും കുഞ്ഞുങ്ങളെ ഉണ്ടാക്കലും വിവാഹ മോചനം നേടുന്നതുമാണ് തന്‍റെ വിനോദമെന്നും ഇയാള്‍ പറയുന്നു. ഇതുവരെ 26 വിവാഹം ചെയ്തു. ഇതില്‍ 22 പേരെയും വിവാഹമോചനം നടത്തിയെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. വിവാഹം കഴിക്കുന്ന ഓരോ ഭാര്യയില്‍ നിന്നും താന്‍ ഒരു കുട്ടിയെ വീതമാണ് ആഗ്രഹിക്കുന്നത്. ഇങ്ങനെ ഒരു കുട്ടി ജനിക്കുന്നതിന് പിന്നാലെ ഇയാള്‍ ഭാര്യയെ ഉപേക്ഷിക്കുന്നു. വീഡിയോയില്‍ അദ്ദേഹം തന്‍റെ കൊച്ചുമക്കളുടെ പ്രായമുള്ള ഭാര്യമാരോടൊപ്പമാണ് ഇരിക്കുന്നത്. ഇതില്‍ ഒരു ഭാര്യയ്ക്ക് 19 വയസാണ് പ്രായമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. നിലവിൽ, ഇയാള്‍ക്ക് നാല് ഭാര്യമാരാണ് ഉള്ളത്. ഇവര്‍ക്ക് 19 മുതല്‍ 20 വയസ് മാത്രമാണ് പ്രായം. പുതിയ ഭാര്യമാരെ ആദ്യ കുട്ടിയുണ്ടായതിന് പിന്നാലെ താന്‍ തലാഖ് ചൊല്ലി ഒഴിവാക്കുമെന്നും ഇയാള്‍ പറയുന്നു. ഇനിയുള്ള കാലം കൊണ്ട് 100 വിവാഹം കഴിച്ച് 100 വിവാഹ മോചനങ്ങളും നേടുന്നതാണ് തന്‍റെ സ്വപ്നമെന്നും ഇയാള്‍ പറയുന്നു. നിലവില്‍ ഇയാള്‍ക്ക് 22 കുട്ടികളുണ്ട്. ഇവരെല്ലാവരും അവരുടെ അമ്മമാരോടൊപ്പമാണ് താമസിക്കുന്നത്. വിവാഹ മോചനം നടത്തുന്ന ഭാര്യമാര്‍ക്ക് ജീവിക്കാനുള്ള വകയും വീടും മറ്റ് ചെലവുകളും നല്‍കാറുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു. വീഡിയോയിൽ ഇയാളെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് ഇപ്പോൾ രംഗത്ത് വരുന്നത്.